സുപ്രീം കോടതിയിലെ കേസ്‌

If you cant read this post in Malayalam go to the address below and download
Anjalioldlipi font and install

http://varthakeralam.com/fonts.html
ഇതു മലയാളത്തിൽ ഇടുന്നത്‌ എല്ലാവരുടെയും അധികശ്രദ്ധക്കു വേണ്ടിയാണ്‌.

നമ്മൾ മുൻപ്‌ നടത്തിയിരുന്ന ഹൈക്കോടതി കേസ്‌ ഇതാണ്‌.

ഐ.ടി.ഐ യോഗ്യതയുള്ള സബ്‌ എഞ്ചിനീയർ മാരെ കോട്ടയുടെ പേരിൽ സീനിയറായ ഡിപ്ലോമ സബ്‌ എഞ്ചിനീയർക്കു മുകളിൽ പ്രമോഷൻ നൽകി അസിസ്റ്റന്റ്‌ എഞ്ചിനീയർമാരാക്കുന്നത്‌ എഞ്ചിനീയറിംഗ്‌ കോഡിന്‌ വിരുദ്ധവും സാമന്യയുക്തിക്കു നിരക്കാത്തതും, സീനിയർ ഡിപ്ലോമാക്കാർക്ക്‌ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതും ആയതിനാൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു നമ്മുടെ കേസ്‌.
കേസ്‌ അന്തിമ വിധിക്കായി വച്ചിരിക്കെ കേസുകൊടുത്ത രണ്ടു പേരും പ്രോമോഷൻ ആയതിനാൽ തുടർന്നു നടത്താൻ സാധിക്കാതിരിക്കുന്നു. ഗ്രഡേഷൻ ലിസ്റ്റിൽ 2252 (പി.വി.മുരുകേഷ്‌)വരെയുള്ള ഐ.ടി.ഐ പ്രോമോഷൻ നടന്നപ്പോൾ 1434 (കെ.ജീവൻ ബാബു) വരെയുള്ള ഡിപ്ലോമക്കാരെയാണ്‌ പ്രോമോട്ട്‌ ചെയ്തിരിക്കുന്നത്‌.

ഗ്രഡേഷൻ നമ്പർ 2249 സുകേഷ്ലാലും, 2248 കെ.ഐ.വർഗീസുമാണ്‌ കേസു കൊടുക്കേണ്ടത്‌.

നമ്മുടെ കേസ്‌ ഈ അവസ്ഥയിൽ നിൽക്കുമ്പോഴാണ്‌ ഡിഗ്രിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌. അവരുടെ കേസിലും ആവശ്യം നമ്മുടെ കേസിലെ തന്നെയാണ്‌. അവർക്ക്‌ അനുകൂലമായ ഒരു വിധിയുണ്ടായാൽ നമുക്ക്‌ ഉടനടി ഹൈക്കോടതിയിൽ മൂവ്‌ ചെയ്ത്‌ 2249 വരെയുള്ള ഡിപ്ലോമാക്കാർക്ക്‌ പ്രോമോഷൻ ആവശ്യപ്പെടാം.

ഇപ്പോഴത്തെ അവസ്ഥയിൽ സുപ്രീം കോടതിയിൽ ഡിഗ്രിക്കാർ ജയിക്കുന്നതാണ്‌ ഡിപ്ലോമാ സബ്‌ എഞ്ചിനീയർമാർക്കു നല്ലത്‌.

ഒറ്റ നോട്ടത്തിൽ ഈ കേസ്‌ ഡിപ്ലോമാക്കാർക്ക്‌ എതിരാണെന്നു തോന്നും. പക്ഷേ സബ്‌ എഞ്ചിനീയർമാരായ ഡിപ്ലോമാക്കാർക്ക്‌ ഇത്‌ അനുകൂലമാണ്‌. അതു കൊണ്ടു തന്നെ സത്യം മനസ്സിലാക്കി സബ്‌ എഞ്ചിനീയർമാർ ഈ കേസിന്‌ എതിരായി നീങ്ങരുത്‌.

വർഷങ്ങളായി പ്രോമോഷനു കേസു നടത്തിക്കൊണ്ടിരിക്കുന്നവരാണ്‌ ഈ ബ്ലോഗ്‌ നടത്തുന്നത്‌. ഇപ്പോൽ അസിസ്റ്റന്റ്‌ എഞ്ചിനീയർമാരായ ചിലർ അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കായി ചില സബ്‌ എഞ്ചിനീയർമാരെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്‌. ഇത്രയും കാലം ഡിപ്ലോമാക്കാർക്കായി ഒരു ചെറുവിരൽ പോലും അനക്കാതിരുന്നവരുടെ ഡിപ്ലോമാ സ്നേഹം സബ്‌ എഞ്ചിനീയർമാർ തിരിച്ചറിയണം.

നമ്മൾ നടത്തുന്ന കേസിന്റെ പേരിൽ മാത്രം പ്രോമോഷൻ ലഭിച്ചവർ പോലും നമ്മോട്‌ സഹരിക്കാതിരിക്കുന്നവരാണ്‌ എന്ന സത്യം തിരിച്ചറിയണം.

കഴിഞ്ഞ ആഴ്ച നമ്മുടെ കേസ്‌ മെൻഷൻ ചെയ്തു കൊണ്ട്‌ ഇറക്കിയ ഓർഡറിൽ പ്രോമോഷൻ ലഭിച്ചവർ പോലും ഒരു നല്ല വാക്കു പോലും പറയാത്തവരാണ്‌.

സ്വന്തം കേസു നടത്താൻ പത്തു പൈസ നൽകാത്തവർ നമുൾക്കെതിരായ കേസു നടത്താൻ തകൃതിയായി പണപ്പിരിവു നടത്തുന്നതു കാണുമ്പോൾ സഹതാപമാണ്‌ തോന്നുന്നത്‌.

ഇപ്പോഴത്തെ അവസ്ഥയിൽ 1963 വരെ ഗ്രഡേഷനുള്ളവർക്ക്‌ പ്രോമോഷൻ കിട്ടാൻ 2016 വർഷം എങ്കിലുമാകും.

അസിസ്റ്റന്റ്‌ എഞ്ചിനീയർ ആയിക്കഴിഞ്ഞല്ലേ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ.

തിരിച്ചറിയുക.

ഇത്‌ എല്ലാ സബ്‌ എഞ്ചിനീയർമാരുടേയും പക്കൽ എത്തിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w